അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനായുളള ആപ്പ് അടുത്ത മാസം നിലവില്‍ വരും- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുമായാണ് യോഗം ചേര്‍ന്നത്. അതിഥി ആപ്പ് അടുത്ത മാസം തന്നെ നിലവില്‍വരുമെന്നും അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വ്യാപകമാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലേബര്‍ ക്യാംപുകളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്നും അതിഥി തൊഴിലാളികളുടെ ക്ഷേമയും സുരക്ഷയും മുന്‍നിര്‍ത്തിയാവും നിയമ നിര്‍മ്മാണമെന്നും മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷ ദൗര്‍ബല്യമായി കാണരുത്. ആലുവയില്‍ ഉണ്ടായത് മനസാക്ഷിയുളള ഒരു മനുഷ്യനും അംഗീകരിക്കാനാവാത്തത്. കേരളം കരയുന്നു. ഭാവിയില്‍ ഇനിയിത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുളള നടപടികളാണ് സ്വീകരിക്കേണ്ടത്. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ ലേബര്‍ ഓഫീസില്‍നിന്ന് ലൈസന്‍സ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന അതിഥി ആപ്പില്‍ അതിഥി തൊഴിലാളികളുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും. ലേബര്‍ ക്യാംപുകളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഐഡി കാര്‍ഡുകള്‍ പരിശോധിക്കും. ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ കേരളത്തിലെത്തുന്നത് തടയുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തും'- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും വിഷമംകൊണ്ട് കേരളം കത്തിപ്പടരുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 22 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More