രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്ന് കര്‍ഷകര്‍; ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്ന് സോണിയ ഗാന്ധി

കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ​ഗാന്ധിയേയും കുടുംബത്തേയും കാണാന്‍ ഹരിയാനയിലെ കർഷകർ വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, കൂട്ടത്തില്‍ ചിലര്‍ സോണിയ ​ഗാന്ധിയുമായി സംസാരിച്ചതിന്‍റെ വീഡിയോ ശകലങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

എന്താണ് രാഹുല്‍ഗാന്ധിയെ വിവാഹം കഴിപ്പിക്കാത്തതെന്നും ഇനിയും സമയം വൈകിക്കരുതെന്നും ഒരു കര്‍ഷക സോണിയാഗാന്ധിയോട് പറഞ്ഞു. രാഹുലിനു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്നായിരുന്നു സോണിയാ ഗാന്ധി അവർക്ക് നല്‍കിയ മറുപടി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതും,  നൃത്തം ചെയ്യുന്നതുമെല്ലാം നേരത്തേതന്നെ പുറത്തുവന്ന വീഡിയോകളില്‍ ഉണ്ട്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ഹരിയാനയിലെ സോനിപത്തിലെത്തിയപ്പോള്‍ രാഹുൽ ​ഗാന്ധിയുടെ ഡൽഹിയിലെ വീട് കാണണമെന്ന് കർഷകർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയ ​ഗാന്ധി വനിതാ കർഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More