മണിപ്പൂരിലേത് ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ച- എം വി ഗോവിന്ദന്‍

ആലപ്പുഴ: മണിപ്പൂരില്‍ സംഭവിക്കുന്നത് ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ചയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആലപ്പുഴയില്‍ പറഞ്ഞു. മണിപ്പൂര്‍ സംസ്ഥാനത്ത് നടക്കുന്ന കൊലപാതങ്ങളും കലാപവും ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന വിലയിരുത്തല്‍ ശരിയല്ല.  ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാര്‍ലമെന്‍റില്‍ സംസാരിക്കേണ്ടി വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

എവിടെയും കത്തിക്കാനുള്ള വിത്ത് പാകുകയാണ് ബിജെപി. അത് മണിപ്പൂരില്‍ ഒതുങ്ങില്ല. ഏക സിവില്‍ കോഡ് അതിന്റെ ഭാഗമാണ്. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണ് ഏക സിവില്‍ കോഡ്. ഇക്കാര്യത്തില്‍ സി പി എം ഒരു വേലിയും കെട്ടില്ല. സഹകരിക്കുന്ന എല്ലാവരുമായും സഹകരിക്കും. മണിപ്പൂരില്‍ നടക്കുന്ന അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് എങ്ങനെ പറയുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

സേവ് മണിപ്പൂര്‍ ജനകീയ കൂട്ടായ്മ ആലപ്പുഴയില്‍ എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരളത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലാണ് ജനകീയ കൂട്ടായ്മ നടന്നത്. രാവിലെ പത്തിനാണ് ജനകീയ കൂട്ടായ്മ ആരംഭിച്ചത്. 'മണിപ്പൂരിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ നടന്നു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More