ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കളാണ്, നിരോധനം വന്നാല്‍ ഞാന്‍ എല്ലാ പടത്തിലും കേറി അഭിനയിക്കും- റിയാസ് ഖാന്‍

ചെന്നൈ: തമിഴ് സിനിമയില്‍ ഇനിമുതല്‍ തമിഴ് അഭിനേതാക്കള്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ)യുടെ നിര്‍ദേശം പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി നടന്‍ റിയാസ് ഖാന്‍. തങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളാണെന്നും നിരോധനം വന്നാല്‍ താന്‍ എല്ലാ സിനിമകളിലും കേറി അഭിനയിക്കുമെന്നും റിയാസ് ഖാന്‍ പറഞ്ഞു. ഷില എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം. 

'ഞാന്‍ മലയാളിയാണ്. പഠിച്ചതും വളര്‍ന്നതും തമിഴ്‌നാട്ടിലാണ്. വിവാഹം കഴിച്ചത് തമിഴ്‌നാട്ടില്‍നിന്നാണ്. അവള്‍ ഹിന്ദുവും ഞാന്‍ മുസ്ലിമുമാണ്. ഞങ്ങളെന്താണ് ചെയ്യേണ്ടത്? ഭാര്യയെ തമിഴ്‌നാട്ടില്‍ നിര്‍ത്തി ഞാന്‍ കേരളത്തില്‍ വന്ന് നില്‍ക്കണോ? അതൊന്നും നടക്കുന്ന കാര്യമല്ല. അങ്ങനെയാണെങ്കില്‍ രജനീകാന്ത് ചിത്രം ജയിലറില്‍ എന്തുചെയ്യും? മോഹന്‍ലാല്‍ സാര്‍ അതില്‍ അഭിനയിക്കുന്നുണ്ട്. ലിയോ എന്തുചെയ്യും? സഞ്ജയ് ദത്തുണ്ട് ആ ചിത്രത്തില്‍. ഞങ്ങളെല്ലാം വലിയൊരു സിനിമാ മേഖലയുടെ ഭാഗമാണ്. ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളാണ് ഞങ്ങള്‍. നിരോധനം വന്നാല്‍ ഞാന്‍ എല്ലാ പടത്തിലുംകേറി അഭിനയിക്കും'- റിയാസ് ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ തന്നെ വേണം, തമിഴ് സിനിമകളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതി, അങ്ങേയറ്റം ആവശ്യമല്ലാത്തപക്ഷം സിനിമകള്‍ തമിഴ്‌നാടിനുപുറത്ത് ചിത്രീകരിക്കരുത്, ചിത്രീകരണം പറഞ്ഞ സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തെ നിശ്ചയിച്ച ബജറ്റ് മറികടന്നാലോ അതിനുളള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഫെഫ്സി മുന്നോട്ടുവെച്ചത്. സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ആരാധകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ഉയരുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More