കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കും കഴിയില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. തെരഞ്ഞെടുപ്പിനെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിട്ടില്ലെന്നും പുതുപ്പളളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഉമ്മന്‍ചാണ്ടിക്കു പകരം ഉമ്മന്‍ചാണ്ടി മാത്രാണ്. അദ്ദേഹം ജീവിച്ചതുപോലെ ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാനും ആര്‍ക്കുമാവില്ല. പുതുപ്പളളിയുടെ ഭാവി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. ഞാന്‍ നിലവില്‍ കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്‍ ഭാരവാഹിയാണ്. ആ പദവിയില്‍ തുടരും. പിതാവിന്റെ പാതയിലാകും പ്രവര്‍ത്തനം'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉമ്മന്‍ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസില്‍ കുടിയിരുത്തുകയാണ് ചെയ്തതെന്നും ജനകീയ ബഹുമതികളോടെയാണ് അദ്ദേഹം യാത്രയായതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചതുകൊണ്ടാണ് പിതാവിന്റെ അന്ത്യസംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 24 മണിക്കൂറും ജോലി ചെയ്ത വ്യക്തിയെ 24 മണിക്കൂറിലേറെ സമയം ആദരിച്ചാണ് ജനങ്ങള്‍ തിരുവനന്തപുരം മുതല്‍ കോട്ടയംവരെ എത്തിച്ചതെന്നും അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും നന്ദി പറയുകയാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.