ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിതാ, ചിത്രം പുതിയ ഭാവത്തില്‍ എത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് ബേസില്‍. പ്രമുഖ കോമിക് മാഗസിനായ ടിങ്കിളിലൂടെയാണ് മിന്നല്‍ മുരളി വീണ്ടും പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്.
നടന് റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സും ചേര്‍ന്നാണ് മിന്നല്‍ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകര്ക്കുമുന്നിലെത്തിക്കുന്നത്. പ്രശസ്തമായ സാന്റിയാഗോ കോമിക് കോണില്‍വെച്ച് മിന്നല്‍ മുരളി അവതരിപ്പിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത മിന്നല്‍ മുരളിയില്‍ ടൊവിനോ ജെയ്സണ്‍ എന്ന യുവാവിനെയാണ് അവതരിപ്പിച്ചത്. വില്ലന്‍ കഥാപാത്രമായെത്തിയത് തമിഴ് നടന് ഗുരു സോമസുന്ദരമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇടിമിന്നലേല്ക്കുന്നതോടെ അസാധാരണ ശക്തി കൈവരുന്ന ജെയ്സണ്റെയും ഷിബുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്ജ്, ബൈജു, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുമെന്നും അത് മിന്നല്‍ മുരളിയേക്കാള്‍ വലിയ സിനിമയായിരിക്കുമെന്നും ബേസില്‍ ജോസഫ് പറഞ്ഞിരുന്നു.