മുത്തുബീവി സീത ക്യൂട്ടല്ലേ?, മാപ്പിള രാമായണം അപരിചിതമായിരിക്കുന്നു- സംവിധായകന്‍ റഷീദ് പറമ്പില്‍

കോഴിക്കോട്: ഒരുകാലത്ത് മലബാര്‍ മേഖലയില്‍ പാടിക്കേട്ടിരുന്ന മാപ്പിള രാമായണം ഇപ്പോള്‍ അപരിചിതമായിരിക്കുന്നുവെന്ന് സംവിധായകന്‍ റഷീദ് പറമ്പില്‍. തന്റെ പുതിയ ചിത്രമായ ഭഗവാന്‍ ദാസന്റെ രാമരാജ്യത്തില്‍ മാപ്പിള രാമായണം ഉള്‍പ്പെടുത്തുന്നതിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അതിലെവിടെയും രാമനെയോ രാമായണത്തെയോ വളച്ചൊടിക്കുകയോ മോശമായി കാണിക്കുകയോ ചെയ്തിട്ടില്ലെന്നും റഷീദ് പറമ്പില്‍ പറഞ്ഞു. 

'മാപ്പിള രാമായണം ഒരുകാലത്ത് മലബാര്‍ മേഖലയില്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരു അപരിചിതത്വമുണ്ട്. ഈ സിനിമയിലെ പാട്ട് സിനിമയ്ക്കായി ഉണ്ടാക്കിയതാണെന്ന് പലരും കരുതുന്നുണ്ട്. എഴുതിയതാരാണ് എന്ന് അറിയില്ലെങ്കിലും മാപ്പിള രാമായണം കുറച്ചുകാലമായി ഉളളതാണ്. ഇന്നത്തെ കാലത്ത് സിനിമയില്‍ അത് പ്ലേസ് ചെയ്യപ്പെടുന്നതില്‍ ഒരു പൊളിറ്റിക്‌സ് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മുത്തുബീവി സീതാ എന്നാണ് പാട്ടില്‍ പാടുന്നത്. അത് ക്യൂട്ടല്ലേ? രാമനെ ലാമന്‍ എന്നും രാവണനെ ലാവണന്‍ എന്നുമാണ് പറയുന്നത്. അത് രാമനെയോ രാമായണത്തെയോ വളച്ചൊടിക്കലല്ല, മലബാര്‍ സ്ലാങ് അങ്ങനെയാണ്'- റഷീദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജാതി-മത  വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ചൂണ്ടുന്ന ചിത്രമാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ടിജി രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദനാ രാജന്‍, ഇര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 21-ന് ചിത്രം തിയറ്ററുകളിലെത്തും.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More