ഡല്‍ഹി: കര്‍ഷക സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഹരിയാനയില്‍നിന്നുളള കര്‍ഷക സ്ത്രീകള്‍ക്കൊപ്പമാണ് സോണിയാ ഗാന്ധി ചുവടുവെച്ചത്. രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയിലെ വസതിയിലെത്തിയ കര്‍ഷകരെ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്നാണ് സ്വീകരിച്ചത്. സോണിയക്കും പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം ഭക്ഷണം കഴിച്ച സ്ത്രീകള്‍ സോണിയക്കൊപ്പം നൃത്തം ചെയ്താണ് മടങ്ങിയത്. ജൂലൈ എട്ടിന് ഹരിയാനയിലെ മദിന ഗ്രാമത്തിലെത്തിയ രാഹുല്‍ പ്രദേശത്തെ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കവെ കര്‍ഷകരുമായി സംവദിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അന്ന് സംസാരിക്കുന്നതിനിടെ ഡല്‍ഹിയും ഡല്‍ഹിയിലുളള രാഹുലിന്റെ വീടും കാണണമെന്ന് കര്‍ഷക സ്ത്രീകള്‍ അദ്ദേഹത്തോട് പറഞ്ഞു. എംപി സ്ഥാനം നഷ്ടമായതിനുപിന്നാലെ ഔദ്യോഗിക വസതി നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞപ്പോഴാണ് സ്ത്രീകള്‍ അദ്ദേഹത്തിന്റെ വീട് കാണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുപിന്നാലെ രാഹുല്‍ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു. നിലവില്‍ സോണിയാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ താമസിക്കുന്നത്. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്കുളള യാത്രാ സൗകര്യം ഒരുക്കിയതും ഉച്ചഭക്ഷണം ഒരുക്കിയതും സോണിയാ ഗാന്ധിയാണ് എന്നാണ് റിപ്പോര്‍ട്ട്.