പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം നാളെ ബംഗളുരുവിൽ; സോണിയാ ഗാന്ധി പങ്കെടുക്കും

ബംഗളുരു: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സംയുക്ത യോഗം നാളെ ബംഗളുരുവില്‍ നടക്കും. പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എഎപിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌റിവാള്‍ യോഗത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസാണ് പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ആതിഥ്യം വഹിക്കുക. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി പരമേശ്വര്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ പങ്കെടുക്കും. നേരത്തെ ഷിംലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഹിമാചല്‍ പ്രദേശിലെ പ്രളയത്തെത്തുടര്‍ന്ന് ബംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. യോഗത്തിനുശേഷം സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴവും ഒരുക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ആദ്യ സംയുക്ത യോഗം പാറ്റ്‌നയിലാണ് നടന്നത്. ആ യോഗത്തില്‍ പ്രധാനമായും ദേശീയ പാര്‍ട്ടികളെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രാദേശിക പാര്‍ട്ടികളെക്കൂടി യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ജെ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എംഡിഎംകെ, കെഡിഎംകെ, വി സി കെ എന്നീ പാര്‍ട്ടികളാണ് പുതുതായി പ്രതിപക്ഷ കക്ഷി യോഗത്തിന്റെ ഭാഗമാവുക.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 10 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More