ചാന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍നിന്ന്; കൗണ്ട് ഡൗണ്‍ തുടങ്ങി

ഹൈദരാബാദ്: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം നാളെ നടക്കും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുളള സതീഷ് ധവാന്‍ ബഹികാരാശ കേന്ദ്രത്തില്‍നിന്നാണ് നാളെ ഉച്ചയ്ക്ക് രണ്ടരയോടെ ചാന്ദ്രയാന്‍ 3 വിക്ഷേപിക്കുക. വിക്ഷേപണത്തിന്റെ 24 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചാന്ദ്രയാന്‍ 3 കുതിച്ചുയരുക.

16 മിനിറ്റും 15 സെക്കന്റും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ചാന്ദ്രയാന്‍ 3 പേടകം ഭൂമിയെ സ്വതന്ത്ര്യമായി വലയംചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ വലയംചെയ്തതിനുശേഷം ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് പോകും. ചന്ദ്രനില്‍ ഭ്രപണപഥം ഉറപ്പിച്ചശേഷമാകും നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിംഗ്. നാല്‍പ്പതുദിവസം കഴിഞ്ഞാവും പേടകം ചന്ദ്രനില്‍ ഇറങ്ങുക. അതിനായി ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ലെ ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചാന്ദ്രയാന്‍ 3 ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുളള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുളള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചാന്ദ്രയാന്‍ 3-ല്‍ ഒരുക്കിയിട്ടുണ്ട്. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുളളത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 13 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More