ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിലെ പ്രധാന ഘടകമായ ലിഥിയം ഖനനം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഖനന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ലിഥിയം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ ഖനനം ചെയ്യാന്‍ സ്വകാര്യ സംരംഭകര്‍ക്ക് അനുമതി ലഭിക്കും. ഇതിലൂടെ ഊര്‍ജ്ജ മേഖല സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കണം എന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാമ്പത്തിക നയത്തിനെതിരായ ഒരു ചുവടുകൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. കല്‍ക്കരി, പെട്രോളിയം തുടങ്ങിയവയില്‍ നേരത്തെ തന്നെ സ്വകാര്യ പങ്കാളിത്തം അനുവദിക്കപ്പെട്ടിട്ടുണ്ട്. 

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിനുള്ള ലിഥിയം നിലവില്‍ ലഭ്യമാക്കുന്നത് ഇറക്കുമതിയെക്കൂടി ആശ്രയിച്ചാണ്‌. ഇറക്കുമതി കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് നടപടി എന്നാണ് വിശദീകരണം. ഇപ്പോള്‍ ആഭ്യന്തര ആവശ്യത്തിന്റെ എഴുപത് ശതമാനം ലിഥിയവും ഇറക്കുമതി ചെയ്യുകയാണ്. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം മുപ്പത് ശതമാനമായി ഉയര്‍ത്താന്‍ ആഭ്യന്തരമായി തന്നെ ലിഥിയത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് ഉദ്ദേശിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലിഥിയത്തിന് പുറമെ ടൈറ്റാനിയം, ബെറിലിയം, സിര്‍ക്കോണിയം, ടാന്ലം നിയോബിയം തുടങ്ങിയ ധാതുക്കളുടെ ഖനനം സ്വകാര്യവത്കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആണവ ധാതുക്കളുടെ പട്ടികയില്‍ നന്ന് മാറ്റി മൈന്‍സ് ആന്‍ഡ് മിനറല്‍സ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുന്നത്. 

Contact the author

National Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More