ഏക സിവില്‍ കോഡ്: പഠിക്കാന്‍ ചിദംബരത്തിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കമ്മിറ്റി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഏക സിവില്‍ കോഡ് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉപസമിതിയെ നിയോഗിച്ചു. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ പി ചിദംബരം അധ്യക്ഷനായാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ നിയമവിദഗ്ദരും സമിതിയില്‍ അംഗങ്ങളാണ്. 

ഏക സിവില്‍ കോഡ് വിഷയത്തില്‍ ദേശീയതലത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. ഇത് കേരളമടക്കം പല സംസ്ഥാന നേതൃത്വങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ഉള്‍പ്പെടെ പല പ്രതിപക്ഷ പാര്‍ട്ടികളും ഇത് സംബന്ധിച്ച് നിലപാടുകളും പ്രവര്‍ത്തങ്ങളും സജീവമാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനം പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഉപസമിതി രൂപീകരിച്ച് വിഷയത്തില്‍ വ്യക്തത വരുത്താന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏക സിവില്‍ കോഡ് വിഷയത്തില്‍ എത്രയും പെട്ടെന്ന് ഒരു നിലപാട് കൈക്കൊള്ളുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഉപസമിതിയുടെ പഠനശേഷം വരുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് നിലപാട് കൈക്കൊള്ളുക. ഈ വിഷയത്തില്‍ എന്ത് നിലപാട് കൈക്കൊള്ളണമെന്ന് ദേശീയ നേതൃത്വത്തെ ഉപദേശിക്കേണ്ട ചുമതലയും പി ചിദംബരം അധ്യക്ഷനായ ഈ സമിതിക്കായിരിക്കും. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 22 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More