രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മൗനസത്യാഗ്രഹം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതീകാത്മക സമരവുമായി കോണ്‍ഗ്രസ്. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ​ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ സമരമുറക്ക് കോണ്‍ഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി ഇന്ന് 'മൌന സത്യാഗ്രഹം' ആചരിക്കുകയാണ്. 

പ്രളയവും കനത്ത മഴയും നാശനഷ്ടങ്ങള്‍ വിതച്ച പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഇന്ന് സമരം നടക്കുന്നുണ്ട്. ബ്ലോക്ക് തലം മുതൽ കെപിസിസി തലം വരെയുള്ള നേതാക്കൾ സമരത്തിൽ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ നടക്കേണ്ട മൌന സത്യാഗ്രഹം ഈ മാസം 16 ന് നടക്കുമെന്ന് എ ഐ സി സി സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്ന  'മൌന സത്യാഗ്രഹം' തിരുവനന്തപുരത്ത് ​ഗാന്ധി പാർക്കിലെ ​ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലാണ് നടക്കുന്നത്.  രാവിലെ പത്ത് മണിക്കാണ് സമരം ആരംഭിച്ചത്. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോതി വിസമ്മതിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More