മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; ഫാ. യുജിന്‍ പെരേരയ്‌ക്കെതിര കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീന്‍ അതിരൂപത വികാരി യുജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. മന്ത്രിമാരെ തടഞ്ഞെന്നും കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുജിന്‍ പെരേര മന്ത്രിമാരെ പിടിച്ചിറക്കെടാ എന്ന് ആക്രോശിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. മുതലപ്പൊഴിയില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍കുമാര്‍ എന്നീ മന്ത്രിമാരെ മത്സ്യത്തൊഴിലാളികളുള്‍പ്പെടെയുളള നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഫാ. യുജിന്‍ പെരേരയ്‌ക്കെതിരെ മാത്രമാണ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതിന് കണ്ടാലറിയാവുന്ന അമ്പതുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഞ്ഞുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് യുജിന്‍ പെരേര പറഞ്ഞു. ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണ് മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം നടന്നതെന്നും സര്‍ക്കാര്‍ സ്ഥലത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ഞാന്‍ സ്ഥലത്തെത്തിയത്. അപ്പോള്‍ മന്ത്രിമാര്‍ ക്ഷുഭിതരായി പുറത്തേക്ക് വരുന്നതാണ് കണ്ടത്. ഞാന്‍ അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല. എന്നോട് പക്ഷെ അധികം ഷോ കാണിക്കണ്ട എന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് എനിക്ക് മനസിലായില്ല. മന്ത്രിമാരെ പിടിച്ചിറക്കടാ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അവിടെയുണ്ടായിരുന്ന സ്ത്രീകളെയൊക്കെ മന്ത്രിയാണ് അധിക്ഷേപിച്ചത്. ഞാനവിടെ പോയത് ഷോ കാണിക്കാനല്ല. വേദനിക്കുന്ന മനുഷ്യരെ കാണാനും ഇടപെടാനുംവേണ്ടി പോയതാണ്. കേസിനെ നിയമപരമായി നേരിടും'- യുജിന്‍ പെരേര പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More