മുതലപ്പൊഴി ബോട്ട് അപകടം; സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഹാര്‍ബര്‍ നിര്‍മ്മാണം അശാസ്ത്രീയമാണ് എന്നാരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരാണ് സ്ഥലത്തെത്തിയത്. വി ശിവന്‍കുട്ടിയും ആന്റണി രാജുവും മത്സ്യത്തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങി. നിരന്തരം അപകടം നടക്കുന്ന സ്ഥലമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഒരുക്കാത്തതെന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടിരുന്നു. കനത്ത തിരമാലയില്‍ വളളം മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോന്‍ എന്നയാളെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മന്ത്രിമാരെ തടയാന്‍ ഫാ. യുജീന്‍ പെരേര ആഹ്വാനം ചെയ്‌തെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. പുലര്‍ച്ചെയാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്, അതിരാവിലെ തന്നെ ജില്ലാ ഭരണകൂടം തിരച്ചിലിനുവേണ്ട ക്രമീരണങ്ങള്‍ നടത്തി. മന്ത്രിമാര്‍ ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി സംഭവസ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുളളത് കേട്ടു. അപകടത്തില്‍ മരിച്ച കുഞ്ഞുമോന്റെ മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച് തിരികെ മടങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പെരേരയും സ്ഥലത്തെത്തുന്നത്. ഉടന്‍ തന്നെ യുജിന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷമുണ്ടായില്ല'- എന്നാണ് മന്ത്രിമാര്‍ സംയുക്തമായിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More