കോണ്‍ഗ്രസുകാരെ അധിക്ഷേപിച്ചയാളെ അനുകൂലിക്കാന്‍ എനിക്കാവില്ല- ഷാജന്‍ സ്‌കറിയക്കെതിരെ കെ മുരളീധരന്‍

കോഴിക്കോട്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് തനിക്ക് എതിര്‍പ്പുണ്ടെന്നും ഷാജന്റെ രീതി സംഘികളുടേതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ് ഷാജന്‍ സ്‌കറിയയുടേതെന്നും കോണ്‍ഗ്രസുകാരെയടക്കം അധിക്ഷേപിച്ചയാളെ ഒരു കോണ്‍ഗ്രസുകാരനായ തനിക്ക് പിന്തുണയ്ക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങളെ ബഹുമാനിക്കുന്നവരാണ്. പത്രസ്വാതന്ത്യം ഹനിക്കുന്നവരെ എതിര്‍ക്കുന്നവരാണ്. പക്ഷെ ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് എതിര്‍പ്പുണ്ട്. മറ്റ് മാധ്യമങ്ങള്‍ ഞങ്ങളെ മാന്യമായാണ് വിമര്‍ശിക്കുന്നത്. അത് ഞങ്ങള്‍ ഉള്‍ക്കൊളളാറുമുണ്ട്. ഒരാളെ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവര്‍ത്തനമായി എനിക്ക് തോന്നിയിട്ടില്ല. മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഷാജന്. അതൊരു സംഘിയുടെ പ്രവണതയായാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലേ ഈ പാര്‍ട്ടി രക്ഷപ്പെടൂ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്, കോണ്‍ഗ്രസുകാര്‍ നേതാക്കന്മാരല്ല, ജന്തുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാനാവില്ല'- കെ മുരളീധരന്‍ പറഞ്ഞു.പി വി ശ്രീനിജന്‍ എംഎല്‍എയ്ക്ക് തെറ്റുകളുണ്ടെങ്കിലും അദ്ദേഹത്തെ ജാതിവെച്ച് അധിക്ഷേപിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More