അവയവ ദാനം, മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം: ഡോ. ഗണപതിക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

കൊല്ലം: അവയവദാനത്തിനും മുസ്ലീം മതവിഭാഗത്തിനുമെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ഡോ. ഗണപതിക്ക് ആരോഗ്യവകുപ്പ് നോട്ടീസയച്ചു. ഗണപതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കണമെന്നാണ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ ആവശ്യം. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവദാനത്തിനെതിരെയും മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെയും പേരിലാണ് ഡോ. ഗണപതിക്ക് നോട്ടീസയച്ചിരിക്കുന്നത്. ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഒര്‍ഗന്‍സ് ആക്ട് (1994) അനുസരിച്ച് 2022-ലാണ് ഡിഎംഇയെ അപ്രോപ്രിയേറ്റ് അതോറിറ്റിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ നടപടിയെടുക്കാനുളള ഉത്തരവാദിത്തം ഡിഎംഇക്കാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം 12-നകം മറുപടി നല്‍കണമെന്നാണ് ആവശ്യം. മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് കടക്കാനാണ് ഡിഎംഇയുടെ തീരുമാനം. അവയവദാനത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കേരളാ സ്റ്റേറ്റ് ഒര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ഗണപതിക്ക് നോട്ടീസയച്ചത്. 

മുസ്ലീം ഡോക്ടര്‍മാരും ബിസിനസുകാര്‍ ഉടമസ്ഥരായിട്ടുളള ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്നും കേരളത്തില്‍ ഏറ്റവും കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണെന്നുമാണ് ഡോ. ഗണപതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More