രാഷ്ട്രീയത്തില്‍ പ്രായമല്ല, കാര്യശേഷിയാണ് പ്രധാനം; ശരത് പവാറിനെ പിന്തുണച്ച് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ എ കെ ശശീന്ദ്രന്‍. രാഷ്ട്രീയത്തില്‍ കാര്യശേഷിയാണ് പ്രധാനമെന്നും ശരത് പവാര്‍ യുവാവിന്റെ ചുറുചുറുക്കോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. 83 വയസായിട്ടും ശരത് പവാര്‍ രാഷ്ട്രീയത്തില്‍ തുടരുന്നതിനെ കഴിഞ്ഞ ദിവസം എന്‍സിപി വിട്ട് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാര്‍ വിമര്‍ശിച്ചിരുന്നു. അതിനോടാണ് എ കെ ശശീന്ദ്രന്റെ പ്രതികരണം. 'ഐഎഎസ് ഓഫീസര്‍മാര്‍ അറുപതാം വയസില്‍ വിരമിക്കുന്നു. രാഷ്ട്രീയത്തില്‍ ബിജെപി നേതാക്കള്‍ 75-ാം വയസില്‍ വിമരിക്കുന്നു. മുരളീമനോഹര്‍ ജോഷിയെയും അദ്വാനിയെയും നോക്കൂ. പുതിയ തലമുറ ഉയര്‍ന്നുവരാന്‍ വേണ്ടിയാണത്. താങ്കള്‍ക്ക് (ശരത് പവാറിന്) 82 വയസായി. ഇനിയെങ്കിലും ഇത് നിര്‍ത്തിക്കൂടെ. താങ്കള്‍ അനുഗ്രഹിച്ചാല്‍ അങ്ങയുടെ ദീര്‍ഘായുസിനായി ഞാന്‍ പ്രാര്‍ത്ഥിക്കാം'- എന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്.

അജിത് പവാറിന്റെ പരാമര്‍ശത്തിനെതിരെ ശരത് പവാറിന്റെ മകളും എന്‍സിപി നേതാവുമായ സുപ്രിയ സുലെയും രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ എന്‍സിപി ശരത് പവാറിനൊപ്പമാണെന്നും അജിത് പവാര്‍ അദ്ദേഹത്തെ വിമര്‍ശിക്കാനായിട്ടില്ലെന്നും സുപ്രിയ സുലെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പവാര്‍ സാഹിബ് എന്റെ പിതാവ് മാത്രമല്ല, മുഴുവന്‍ എന്‍സിപി പ്രവര്‍ത്തകരുടെയും പിതാവാണ്. നിങ്ങള്‍ ആരെ വേണമെങ്കിലും ആക്രമിച്ചോളു. പക്ഷെ അത് എന്റെ പിതാവിനുനേരെ വേണ്ട. എന്‍സിപിയെ അഴിമതിക്കാരെന്ന് വിളിച്ച ബിജെപിക്കൊപ്പമാണ് താങ്കളിപ്പോഴുളളത്. ഞങ്ങളുടെ പോരാട്ടം ബിജെപിക്കെതിരെയാണ്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയാണത്. പ്രായമാകുമ്പോള്‍ മാറി നില്‍ക്കണമെന്നും അവര്‍ അനുഗ്രഹിച്ചാല്‍ മാത്രം മതിയെന്നുമാണ് ചിലര്‍ കരുതുന്നത്. അവരെയൊക്കെ എന്തിനാണ് അനുഗ്രഹിക്കുന്നത്? സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈറസ് പുനൈവാലയ്ക്ക് 84 വയസുണ്ട്, അദ്ദേഹം ഇപ്പോഴും ജോലി ചെയ്യുന്നു, അമിതാബ് ബച്ചന് 82 വയസുണ്ട്. അദ്ദേഹവും ജോലി ചെയ്യുന്നു. രത്തന്‍ ടാറ്റയ്ക്ക് ശരത് പവാറിനേക്കാള്‍ മൂന്നുവയസ് കൂടുതലാണ്. രാജ്യത്തെ ഏറ്റവും വലിയ ഗ്രൂപ്പിനെയാണ് അദ്ദേഹം നയിക്കുന്നത്. യഥാര്‍ത്ഥ എന്‍സിപി ശരത് പവാറിനൊപ്പമാണ്'- എന്നാണ് സുപ്രിയ സുലെ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More