കൊച്ചി: മലയാളത്തിന്റെ പ്രിയ നടന് ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ പുറത്ത്. ഹിറ്റ്മേക്കര് ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ സ്വീകാര്യതയാണ് ടീസറിനും ലഭിക്കുന്നത്.
ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി" ഇത്തരം മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്ന, ഗംഭീര ആക്ഷന്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരുന്നു. നൈല ഉഷ, ഐശ്വര്യ ലക്ഷ്മി, തമിഴ് താരം പ്രസന്ന ഷാഹുല്‍, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
വന്‍ വിജയം നേടിയ കുറുപ്പിനു ശേഷം 2022 ല്‍ ദുല്‍ഖറിന്റേതായി മലയാളത്തില്‍ തിയറ്റര്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത ചിത്രമായ കിംഗ് ഓഫ് കൊത്തയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.