രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂര്‍ എത്തുക. പ്രശ്നബാധിത പ്രദേശങ്ങളായ  ചുരാചന്ദ്പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. പൗരസമൂഹ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തും. സമാധാനം തിരികെ കൊണ്ടുവരാന്‍ സ്‌നേഹസ്പര്‍ശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദര്‍ശനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു.

മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ക്യാമ്പു ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടും, കേന്ദ്ര സേനകളെ വിന്യസിച്ചിട്ടും കലാപത്തിന് അയവുവന്നിട്ടില്ലെന്നത് കേന്ദ്ര സര്‍ക്കാറിന്‍റെ പൂര്‍ണ്ണ പരാജയമാണെന്ന് പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെയ് 3 ന് മെയ്തികളെ പട്ടികവർഗ്ഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് മണിപ്പൂരില്‍ കലാപം തുടങ്ങിയത്. ഇരു വിഭാഗങ്ങളുമായി സമാധാന ചര്‍ച്ച തുടരാനാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 22 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More