ഏകീകൃത സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും- പാളയം ഇമാം

തിരുവന്തപുരം: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുമെന്നും വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഏകീകൃത സിവില്‍ കോഡ് ഭരണഘടനയ്ക്ക് എതിരാണ്. ഇത് നടപ്പിലാക്കാനുളള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഏകീകൃത സിവില്‍ കോഡിനെ എല്ലാവരും ഒരുമിച്ചുനിന്ന് എതിര്‍ക്കണം. ധാരാളം മതങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് പൊതുവ്യക്തി നിയമം നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ വെല്ലുവിളിയായി അത് മാറും. ഇത്തരം നിയമങ്ങളോടുളള ഇസ്ലാം മത വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ കൂടി കാര്യമാണ്. ഇത്തരം നിയമനിര്‍മ്മാണം ശരിഅത്ത് അനുസരിച്ചുളള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും'- വി പി സുഹൈബ് മൗലവി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നുമാത്രമാണ് പൊതുവ്യക്തി നിയമമെന്നും മൗലികാവകാശങ്ങളേക്കാള്‍ മുന്‍ഗണന അത് അര്‍ഹിക്കുന്നില്ലെന്നും പാളയം ഇമാം പറഞ്ഞു. മണിപ്പൂരില്‍ ഇപ്പോഴും തുടരുന്ന കലാപം, ധ്രുവീകരണ രാഷ്ട്രീയം രാജ്യത്തിന്റെ സമാധാനം തകര്‍ക്കുമെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More