എച്ച് ഡി എഫ് സി ധനകാര്യ സ്ഥാപനം എച്ച് ഡി എഫ് സി ബാങ്കില്‍ ലയിച്ചു

Economy 10 months ago

ഡല്‍ഹി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ എച്ച് ഡി എഫ് സി ലിമിറ്റഡ് (ഹൌസിംങ്ങ് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) എച്ച് ഡി എഫ് സി ബാങ്കില്‍ ലയിച്ചു. അടുത്തമാസം (ജൂലായ്‌) 1 ന് ലയനം പൂര്‍ത്തിയാകും എന്നാണ് അറിയിപ്പ്. 

ലയനം പൂര്‍ത്തിയാകുന്നതോടെ എച്ച് ഡി എഫ് സി ബാങ്ക് മാത്രമേ അവശേഷിക്കൂ. ഈ മാസം 30 ന് ഇരു ധനകാര്യ സ്ഥാപനങ്ങളുടെയും ഡയരക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ ചേരും. ഈ യോഗം ഇരു സ്ഥാപനങ്ങളും വ്യത്യസ്തമായി ചേരുന്ന അവസാന യോഗമായിരിക്കും. അടുത്തമാസം 13 മുതല്‍ എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ ഓഹരികള്‍ എച്ച് ഡി എഫ് സി ബാങ്കിന്‍റെതായിത്തീരും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 4 നാണ് ഇരു സ്ഥാപനങ്ങളും ലയന തീരുമാനം പ്രഖ്യാപിച്ചത്. 

ലയനം പ്രഖ്യാപിച്ചതോടെ എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെയും എച്ച് ഡി എഫ് സി ബാങ്കിന്‍റെയും ഓഹരി മൂല്യം വര്‍ദ്ധിച്ചു. 1. 49 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ലയനം പൂര്‍ത്തിയാകുന്നതോടെ എച്ച് ഡി എഫ് സി ബാങ്കിന്‍റെ ആസ്തി 168 ബില്ല്യന്‍ ഡോളര്‍ ആയി ഉയരും. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയും വിപുലീകരിക്കപ്പെടും.

Contact the author

Economy

Recent Posts

Web desk 3 weeks ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 5 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More