കാലില്‍തൊട്ട് ക്ഷമചോദിക്കുന്നു; ആദരാഞ്ജലി പോസ്റ്റിട്ടതിന് ടി എസ് രാജുവിനോട് മാപ്പുപറഞ്ഞ് അജു വര്‍ഗീസ്

കൊച്ചി: സിനിമാ-സീരിയല്‍ നടന്‍ ടി എസ് രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റിട്ടതില്‍ മാപ്പുപറഞ്ഞ് നടന്‍ അജു വര്‍ഗീസ്. അത്തരമൊരു പോസ്റ്റിട്ടതിന് കാലില്‍തൊട്ട് മാപ്പുചോദിക്കുന്നതായും ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച വാര്‍ത്ത കണ്ടതുകൊണ്ടാണ് പോസ്റ്റിട്ടതെന്നും അജു വര്‍ഗീസ് ടി എസ് രാജുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞു. ടി എസ് രാജുവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ആത്മാര്‍ത്ഥമായി മാപ്പുപറയുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ കണ്ട വാര്‍ത്ത അതേപടി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും അജു ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. 

'എനിക്ക് താങ്കളെ വ്യക്തിപരമായി ഇഷ്ടമാണ്. സാറിനെക്കുറിച്ച് വിശദമായ ഒരു അനുശോചനക്കുറിപ്പ് ഫേസ്ബുക്കില്‍ കണ്ടതുകൊണ്ടാണ് വാര്‍ത്ത വിശ്വസിച്ചുപോയത്. വേദന തോന്നിയപ്പോള്‍ എഴുതിയിട്ടതാണ്. സാറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നതില്‍ സന്തോഷമുണ്ട്. എങ്കിലും മാപ്പ്. സാറിന്റെ ജോക്കര്‍ സിനിമയിലെ ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ഡയലോഗ് ജീവിതത്തില്‍ പിന്തുടരുന്നയാളാണ് ഞാന്‍. അങ്ങയുടെ കാലില്‍തൊട്ട് ക്ഷമ ചോദിക്കുകയാണ്. സോഷ്യല്‍ മീഡിയയെ നമ്മള്‍ ഒരുപാട് വിശ്വസിക്കുന്നു. അവ നമ്മെ നല്ലതുപോലെ സ്വാധീനിക്കുന്നുമുണ്ട്. രാവിലെ എഴുന്നേറ്റ് ഇത്തരമൊരു വാര്‍ത്ത കാണുമ്പോള്‍ വിശ്വസിച്ചുപോകും. അങ്ങനെ സംഭവിച്ചതാണിത്. വലിയൊരു തെറ്റാണിത്'- അജു വര്‍ഗീസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ മുതല്‍ ടി സ് രാജു അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അജു വര്‍ഗീസും അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ട് പോസ്റ്റിട്ടു. തുടര്‍ന്ന് സിനിമാ-സീരിയല്‍ നടന്‍ കിഷോര്‍ സത്യയാണ് രാജു ആരോഗ്യവാനാണെന്നും അദ്ദേഹം മരണപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയാണെന്നും വ്യക്തമാക്കി രംഗത്തെത്തിയത്. അങ്ങനൊരു വാര്‍ത്ത വന്നതില്‍ തനിക്ക് വിഷമമില്ലെന്നും ആളുകള്‍ സത്യാവസ്ഥ അറിയാന്‍ വീടുവരെ വന്ന് ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുളളുവെന്നും ടി എസ് രാജു പറഞ്ഞു. അജുവിന്റെ പോസ്റ്റാണ് പലരും അയച്ചുതന്നതെന്നും അതേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, യാതൊരു വിരോധവുമില്ലെന്നും ടി എസ് രാജു കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More