ചെന്നൈ: ഭാവന കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം 'ദി ഡോർ' ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടിയുടെ ഭർത്താവ് നവീൻ രാജനാണ് ചിത്രത്തിന്റെ നിർമ്മാണം. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ജൂൺ ഡ്രീം സ്റ്റുഡിയോസിന്റെ ബാനറിലെത്തുന്ന ചിത്രത്തിൽ ഭാവനയും നിർമ്മാണ പങ്കാളിയാണ്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. അജിത് നായകനായ അസ്സൽ എന്ന തമിഴ് ചിത്രത്തിലാണ് ഭാവന ഒടുവിൽ അഭിനയിച്ചത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിൽ ഷറഫുദ്ദീനൊപ്പം ൻിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു. അതേസമയം, കന്നടയിൽ ഭാവന സജീവമാണ്. പിങ്ക് നോട്ട്, കേസ് ഓഫ് കൊന്ദന എന്നീ ചിത്രങ്ങളാണ് ഈ വർഷം റിലീസിനൊരുങ്ങുന്നത്. ഷാജി കൈലാസ് ചിത്രം ഹണ്ടിലും ഭാവന വേഷമിടുന്നുണ്ട്.