ഡൽഹിയിലും മുംബൈയിലും മൺസൂൺ എത്തി; വിവിധ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

ഡൽഹിയിലും മുംബൈയിലും തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. ഡൽഹിയിൽ ഇക്കുറി രണ്ടു ദിവസം നേരത്തേയും മുംബൈയിൽ രണ്ടാഴ്ച വൈകിയുമാണ് കാലവർഷം എത്തുന്നത്. സാവധാനത്തിൽ ആരംഭിച്ച മൺസൂൺ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കർണാടക, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ് എന്നീ മേഖലകളിലും സജീവമായി എന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. 

കേരളത്തിൽ ജൂൺ 1-ന് എത്തേണ്ടിയിരുന്ന കാലവർഷം ഇക്കുറി ഒരാഴ്ച വൈകി ജൂൺ-8നാണ് എത്തിയത്. കഴിഞ്ഞ വർഷം മെയ് 29-നും 2021ൽ ജൂൺ 3-നും 2020ൽ ജൂൺ 1-നും 2019ൽ ജൂൺ 8-നുമായിരുന്നു കാലവർഷം കേരളത്തിൽ എത്തിയിരുന്നത്. അതേസമയം, എൽ-നിനോ പ്രതിഭാസം ശക്തമാണെങ്കിലും തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മൺസൂൺ രാജ്യതലസ്ഥാനത്ത് എത്തിയതോടെ ഞായറാഴ്ച പുലർച്ചെ ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി നിരവധി വാഹനങ്ങൾ തകർന്നു. പല സ്ഥലങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു. ഷിംല-കൽക്ക നാരോ ഗേജ് സെക്ഷനിൽ ട്രെയിനുകൾ റദ്ദാക്കി. രാജസ്ഥാനിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്തയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജൂൺ 27 ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ മേഖലകളിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. കാലവർഷം കടന്നു പോകുന്ന എല്ലാ സംസ്ഥാനങ്ങളും വരും ദിവസങ്ങളിൽ കനത്ത ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 3 weeks ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 1 month ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 8 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 9 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More