നിര്‍ഭയ കേസ്: പ്രതികളെ തൂക്കിക്കൊല്ലില്ല

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നീട്ടി. ഇന്ന് വധശിക്ഷ നടപ്പാക്കില്ല. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ മരണ വാറണ്ട് നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. നിയമത്തിന്‍റെ സാധ്യതകള്‍ ഇനിയും ഉപയോഗപ്പെടുത്താമെന്നും കോടതി പറഞ്ഞു. പ്രതികളുടെ ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഡൽഹി പട്യാലഹൗസ് കോടതിയുടേതാണ് വിധി. പ്രതികളായ അക്ഷയ് ​ഗുപ്ത, പവൻ താക്കൂർ, മുകേഷ് സിം​ഗ്, വിനയ് ശർമ എന്നിവരുടെ വധശിക്ഷ നാളെ നടപ്പാക്കാനായിരുന്നു വിധി.

സെഷൻസ് ജഡ്ജ് സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, കേസിൽ 4 കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ തിഹാര്‍ ജയിൽ അധികൃതർ പൂര്‍ത്തിയാക്കിയിരുന്നു.  അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകിയിരുന്നു. വധശിക്ഷക്ക്  മുമ്പ് ആരെയെങ്കിലും കാണാൻ ആ​ഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആ​ഗ്ര​ഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആ​ഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ  ആ​ഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2012-ലാണ് കേസിന് ആസ്പദമായ സംഭവം.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More