ചെന്നൈ: പത്തുസിനിമകള്‍ കൂടി ചെയ്തുകഴിഞ്ഞാല്‍ താന്‍ സംവിധാനം നിര്‍ത്തുമെന്ന് സംവിധായകന് ലോകേഷ് കനകരാജ്. ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും എല്‍സിയുവില്‍ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) മാത്രം സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലോകേഷ് കനകരാജ് പറഞ്ഞു. എസ് എസ് മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ പരാമര്‍ശം. എല്‍സിയുവില്‍ വിജയ് കേന്ദ്രകഥാപാത്രമായെത്തുന്ന ലിയോ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഒരു ശ്രമം എന്ന നിലയ്ക്കാണ് കൈതി-വിക്രം എന്നീ ചിത്രങ്ങളെ കണക്ട് ചെയ്ത് ഒരു ക്രോസ് ഓവറായി കൊണ്ടുവന്നത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആ വരവേല്‍പ്പ് മനസില്‍വെച്ച് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഇത് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇരുപതുവര്ഷത്തേക്കുളള ഐഡിയയൊന്നും എനിക്കില്ല. പത്തുസിനിമ ചെയ്യും. അതുകഴിഞ്ഞ് ഇത് വിടും'- ലോകേഷ് കനകരാജ് പറഞ്ഞു.
ലിയോ പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും കൈതി 2 ചിത്രീകരണത്തിലേക്ക് കടക്കുകയെന്നും കമല്ഹാസന് ചിത്രം വിക്രമിന്റെ രണ്ടാംഭാഗം സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു.