ഒളിച്ചോടാന്‍ നസ്ലെന്‍; 18 പ്ലസ് ട്രെയിലര്‍ പുറത്തിറങ്ങി

Web Desk 10 months ago

കൊച്ചി: മാത്യൂ തോമസും നസ്ലിന്‍ ഗഫൂര്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം '18 പ്ലസ്' ട്രെയിലര്‍ പുറത്തിറങ്ങി. നസ്ലിന്‍ നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്‌. റോമാന്‍റിക് കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയത്. ജോ ആന്‍ഡ് ജോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കണ്ണൂര്‍ പശ്ചാത്തലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരുടെ പ്രണയവും ഒളിച്ചോട്ടവുമാണ് ചിത്രത്തില്‍ പറയുന്നത്.


യുവ മനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പറയുന്ന ചിത്രത്തിൽ സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്ന ടാഗ് ലൈനിലാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More