മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ല- പ്രകാശ് കാരാട്ട്

പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെയോ ഇടതുസര്‍ക്കാരിന്റെയോ നയമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് ഒരേനിലപാടാണെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടു മാത്രം ആര്‍ക്കെതിരെയും കേസെടുക്കില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ മറ്റെന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിലാകാം കേസെടുത്തതെന്നും കേസിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ജോലി ചെയ്യുന്നതിന്റെ പേരില്‍ മാധ്യമങ്ങളെ ഉന്നംവയ്ക്കുന്നത് പാര്‍ട്ടി നയമല്ല. ഞങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായാലും സര്‍ക്കാരോ പാര്‍ട്ടിയോ മാധ്യമപ്രവര്‍ത്തകരെ ഉന്നംവയ്ക്കില്ല. കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ല. ഒരു എസ് എഫ് ഐ നേതാവാണ്. കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല'- പ്രകാശ് കാരാട്ട് പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്തതിനാണ് അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തത്. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 9 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More