ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

മുംബൈ: ലോക ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പരാജയപ്പെട്ടതിനുപിന്നാലെ എം എസ് ധോണിയെ പ്രകീര്‍ത്തിച്ച ആരാധകന് മറുപടിയുമായി ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. 2007 ടി-20 ലോകകപ്പ് വിജയത്തിൽ ധോണിയെ പ്രകീർത്തിച്ചുള്ള ട്വീറ്റിനാണ് ഹർഭജൻ മറുപടി പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യ തോല്‍വിയറിഞ്ഞതിന് പിന്നാലെയാണ് എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ആരാധകന്‍ രംഗത്തെത്തിയത്.

"അതെ, ഈ മത്സരങ്ങൾ ഇന്ത്യയിൽ നിന്നുള്ള ആ യുവതാരം ഒറ്റക്കാണ് കളിച്ചത്, മറ്റ് 10 പേർ കളിച്ചില്ല. അദ്ദേഹം ഒറ്റയ്ക്ക് ലോകകപ്പ് നേടി. ഓസ്ട്രേലിയയോ മറ്റ് ഏതെങ്കിലും രാജ്യമോ ലോകകപ്പ് നേടുമ്പോൾ ആ രാജ്യം നേടിയെന്നാണ് തലക്കെട്ടുകൾ. പക്ഷേ, ഇന്ത്യ വിജയിക്കുമ്പോൾ ക്യാപ്റ്റൻ വിജയിച്ചു എന്നാണ് പറയുന്നത്. ഇതൊരു ടീം സ്പോർട്ട്സ് ആണ്. ജയിക്കുന്നതും പരാജയപ്പെടുന്നതും ഒരുമിച്ചാണ്"- ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു.

2013ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഐസിസി കിരീടങ്ങളൊന്നും നേടാനാവാത്തതിനെക്കുറിച്ച് വിമര്‍ശനം ഉയരുമ്പോഴാണ് ധോണിയുടെ നേതൃത്വത്തില്‍ 2007ലെ ടി020 ലോകകപ്പ് ജയിച്ചത് ശ്രേയസ് എന്ന ആരാധകന്‍ ചൂണ്ടിക്കാട്ടിയത്. പരിശീലകനില്ല, മെന്‍ററില്ല, സീനിയര്‍ താരങ്ങളെല്ലാം വിട്ടു നിന്നു, കൂടയുണ്ടായിരുന്നത് യുവതാരങ്ങള്‍ മാത്രം, അതിന് മുമ്പ് ഒരു മത്സരത്തില്‍ പോലും ക്യാപ്റ്റനായിരുന്നിട്ടില്ല, എന്നിട്ടും ക്യാപ്റ്റനായി 48-ാം ദിവസം പ്രതാപകാലത്തെ ഓസ്ട്രേലിയയെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനലിലെത്തി ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ധോണി സമ്മാനിച്ചുവെന്നായിരുന്നു ആരാധകന്‍റെ ട്വീറ്റ്. 

Contact the author

Sports Desk

Recent Posts

Sports Desk 4 weeks ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 1 month ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 6 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 7 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 9 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More