കാലമെത്ര കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവാണ് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരായ മുന്‍ ഡിജിപി എ ഹേമചന്ദ്രന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി അന്നത്തെ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാലമെത്ര കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവാണ് ഹേമചന്ദ്രന്റെ വെളിപ്പെടുത്തലെന്നും ശിവരാജനെ അന്വേഷണ കമ്മീഷനായി നിയമിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'എന്റെ പേരില്‍ ദുരൂഹതകള്‍ പരത്താന്‍ ശ്രമം നടന്നിരുന്നു. എത്രകാലം കഴിഞ്ഞാലും സത്യം പുറത്തുവരുമെന്നതിന്റെ തെളിവാണ് എ ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍. ഞാനറിയാതെ ജോപ്പനെ അറസ്റ്റ് ചെയ്തതില്‍ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് അദ്ദേഹത്തെ അന്ന് മാറ്റാതിരുന്നത്. ശിവരാജനെ അന്വേഷണ കമ്മീഷനായി നിയമിക്കുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു'- തിരുവഞ്ചൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നീതി എവിടെ' എന്ന പേരില്‍ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് ശിവരാജന്‍ കമ്മീഷനെതിരായ മുന്‍ ഡിജിപി എ ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍. കമ്മീഷന്‍ അന്വേഷിച്ചത് സ്ത്രീപുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണെന്നും സദാചാര പൊലീസിന്റെ മാനസികാവസ്ഥയായിരുന്നു കമ്മീഷനെന്നും എ ഹേമചന്ദ്രന്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്നും നിലവാരമില്ലാത്ത സിറ്റിംഗുകളാണ് നടന്നതെന്നും ഹേമചന്ദ്രന്‍ വിമര്‍ശിച്ചു. സോളാര്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുളള ഉദ്യോഗസ്ഥനായിരുന്നു എ ഹേമചന്ദ്രന്‍. ഡിസി ബുക്‌സാണ് 'നീതി എവിടെ' എന്ന ഹേമചന്ദ്രന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 20 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More