തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി എ. ഹേമചന്ദ്രന്. കമ്മീഷന് അന്വേഷിച്ചത് സ്ത്രീപുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണെന്നും സദാചാര പൊലീസിന്റെ മാനസികാവസ്ഥയായിരുന്നു കമ്മീഷനെന്നും എ ഹേമചന്ദ്രന് പറയുന്നു. 'നീതി എവിടെ' എന്ന പേരില്‍ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് ശിവരാജന് കമ്മീഷനെതിരായ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്നും നിലവാരമില്ലാത്ത സിറ്റിംഗുകളാണ് നടന്നതെന്നും ഹേമചന്ദ്രന് വിമര്‍ശിച്ചു. സോളാര്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുളള ഉദ്യോഗസ്ഥനായിരുന്നു എ ഹേമചന്ദ്രന്. ഡിസി ബുക്സാണ് 'നീതി എവിടെ' എന്ന ഹേമചന്ദ്രന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ കേസില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പും ഗൂഢാലോചനയും നടന്നുവെന്ന മുതിര്‍ന്ന സിപി ഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്തലിനുപിന്നാലെയാണ് മുന്‍ ഡിജിപിയുടെ തുറന്നുപറച്ചില്‍.