രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

കൊച്ചി: പ്രഭാസ് നായകനാകുന്ന ആദിപുരുഷ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാമായണത്തെ അസ്പദമാക്കിയാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്. തിന്മക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഓം റാവത്താണ് സിനിമ സംവിധാനം ചെയ്തത്. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം. നേരത്തെ റിലീസ് ചെയ്ത ടീസര്‍ വൻ വിമർശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ ടീസര്‍ പുറത്തുവിട്ടത്.

വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാനായി ദേവദത്ത നാഗേയും രാവണനായി സെയ്ഫ് അലി ഖാനുമാണ് വേഷമിടുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്  എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം നേടിയത്. ജൂണ്‍ 16-നാണ് സിനിമ റിലീസ് ചെയ്യുക. 

Contact the author

Web Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More