കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസ യൂണിയനുകളിലേക്കുളള തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടന്നുവരുന്നതെന്നും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. യൂണിയന്റെ ബലത്തില്‍ പലരും നിയമം കയ്യിലെടുക്കുകയാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിനായിരുന്നു ആര്‍ ബിന്ദുവിന്റെ മറുപടി.

'ക്രിസ്ത്യന്‍ കോളേജില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പാള്‍ക്കാണ്. വിദ്യാര്‍ത്ഥിയുടെ വാക്കുകേട്ട് പ്രിന്‍സിപ്പാള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. സര്‍വ്വകലാശാലകളില്‍ സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. മറിച്ചുളള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തില്‍ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ല. ശക്തമായ നടപടി സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്'- ആര്‍ ബിന്ദു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടത്തില്‍ ഗവര്‍ണര്‍ കേരളാ സര്‍വ്വകലാശാലയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആള്‍മാറാട്ടം ഭീകരമായ അവസ്ഥയാണെന്നും കേരളത്തില്‍ തുടര്‍ച്ചയായി നിയമലംഘനങ്ങളുണ്ടാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വ്വകലാശാലയുടെ വിശദീകരണം ലഭിച്ചതിനുശേഷം തുടര്‍നടപടികളെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 15 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More