കാട്ടാക്കട കോളേജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം; പ്രിന്‍സിപ്പാളിനെതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി കേരളാ സര്‍വ്വകലാശാല. പ്രിന്‍സിപ്പാളിനും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ നടപടിയെടുത്തേക്കും. പ്രിന്‍സിപ്പാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍വ്വകലാശാലയുടെ വിലയിരുത്തല്‍. ശനിയാഴ്ച്ച സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുമ്പോള്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കു മുമ്പാകെ ഹാജരാകാന്‍ പ്രിന്‍സിപ്പാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഡിസംബര്‍ 12-ന് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്എഫ് ഐ പാനലില്‍ ജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിക്ക് പകരം കോളേജിലെ ഒന്നാംവര്‍ഷ ബിഎസ് സി വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് സര്‍വ്വകലാശാലയിലേക്ക് നല്‍കിയ യുയുസിമാരുടെ ലിസ്റ്റിലുണ്ടായിരുന്നത്. അനഘയും ആരോമല്‍ എന്ന വിദ്യാര്‍ത്ഥിയുമാണ് വിജയിച്ചത്. വിശാഖ് എസ്എഫ് ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിശാഖിനെ കേരളാ സര്‍വ്വകലാശാല യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ വിശാഖിനെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും എസ് എഫ് ഐ പുറത്താക്കിയിരുന്നു. അതേസമയം, കേരളാ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സര്‍വ്വകലാശാല യൂണിയന്‍ സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More