2018 കണ്ടാല്‍ ഒരു മലയാളി എന്ന നിലയില്‍ നിങ്ങളുടെ മനസ് അഭിമാനിക്കും- ജൂഡ് ആന്റണി

കേരള ജനത ഒന്നിച്ച് നേരിട്ട മഹാപ്രളയത്തെക്കുറിച്ചുളള ജൂഡ് ആന്റണി ചിത്രം 2018 എവരിവണ്‍ ഈസ് എ ഹീറോ തിയറ്ററുകളില്‍ നിറഞ്ഞ സദസുകളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ അഭിനന്ദിച്ച് രാഷ്ട്രീയ- സാമൂഹിക- സിനിമാ മേഖലയിലുളള നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ 2018 കണ്ടാല്‍ മലയാളി എന്ന നിലയില്‍ പ്രേക്ഷകരുടെ മനസ് അഭിമാനിക്കുമെന്ന് പറയുകയാണ് ജൂഡ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ഉളളില്‍ തൊട്ട് പറയുകയാണ്. നിങ്ങള്‍ ഒരു സഖാവോ കോണ്‍ഗ്രസുകാരനോ ബിജെപിക്കാരനോ മുസ്ലീം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യന്‍ സഹോദരനോ സഹോദരിയോ ആയിരിക്കും. പക്ഷെ, 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന കുഞ്ഞുസിനിമ കണ്ടാല്‍ നിങ്ങളുടെ മനസ് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിക്കും. എന്റെ, നിങ്ങളുടെ സഹോദരന്റെ ഉറപ്പ്'- എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെയ് അഞ്ചിന് റിലീസായ ചിത്രം പത്തുദിവസംകൊണ്ടാണ് നൂറുകോടി ക്ലബില്‍ ഇടംനേടിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, നരേന്‍, സിദ്ദിഖ്, ലാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. റിലീസ് ചെയ്ത് 9-ാം ദിവസം അഞ്ചുകോടി 18 ലക്ഷമാണ് ചിത്രം നേടിയത്. ഒറ്റദിവസത്തിനുളളില്‍ അഞ്ചുകോടിക്കുമുകളില്‍ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രംകൂടിയാണ് 2018.

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 2 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More