ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ സംഘം- ദിഗ് വിജയ് സിംഗ്

ഡല്‍ഹി: ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ സംഘമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലി(ഹനുമാന്‍)യോട് തുലനം ചെയ്യുന്നത് വേദനാജനകമായ കാര്യമാണെന്നും വിഷയത്തില്‍ ബിജെപി മാപ്പുപറയണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹിന്ദുത്വ ഒരു മതമല്ല. അതിനെ ഒരു മതമായി ഞങ്ങള്‍ അംഗീകരിക്കില്ല. ഹിന്ദുത്വയെ അംഗീകരിക്കാത്തവരെ വടികൊണ്ട് അടിക്കുന്ന, അവരുടെ വീടുകള്‍ പൊളിച്ച് കളയുന്ന, പണം കവരുന്നതാണ് അവരുടെ ഹിന്ദുത്വ. ബിജെപിയും നരേന്ദ്രമോദിയും ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയുമായി തുലനം ചെയ്യുന്നത് വേദനാജനകമാണ്. ഈ ഗുണ്ടകളാണ് ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തത്. ബജ്‌റംഗ്ദളിനെ ബജ്‌റംഗ്ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. നിങ്ങള്‍ അതില്‍ മാപ്പുപറയണം'- ദിഗ് വിജയ് സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബജ്‌റംഗ്‌ളിനെ നിരോധിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ചുളള ചോദ്യത്തിന്, വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ കേസെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 22 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More