2018-ന്റെ സംവിധായകനല്ല, ആന്റണി പെപ്പെ എന്ന ഒറ്റയാനാണ് നായകന്‍- -ജൂഡ് ആന്റണിക്കെതിരെ എ എ റഹീം

തിരുവനന്തപുരം: സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷനോ അല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് എ എ റഹീം എംപി. 2018 എന്ന സിനിമ ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യബോധവുമായി ചേര്‍ന്നതല്ലെന്നും എ എ റഹീം പറഞ്ഞു. 2018-ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ ഹീറോ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെയെന്നാണ് ആളുകള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവധാര യൂത്ത് ലിറ്റലേറ്റര്‍ ഫെസ്റ്റിവലില്‍ 2018 എന്ന സിനിമയെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോഴായിരുന്നു റഹീമിന്റെ പ്രതികരണം. 

'2018 എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. വിവാദങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. സംവിധായകനും തിരക്കഥാകൃത്തിനുമെല്ലാം അവരുടേതായ രീതിയില്‍ കഥ പറയാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. 2018-നെ ഒരു സിനിമ മാത്രമായാണ് ഞാന്‍ കാണുന്നത്. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. ജൂഡിന്റെ സര്‍ഗാത്മകതയെ ചോദ്യംചെയ്യാനില്ല. എന്നാല്‍ 2018-ന്റെ സംവിധായകനാണോ പെപ്പെയാണോ ഹീറോ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷന്‍ റെക്കോര്‍ഡുകളോ അല്ല, യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍  നായകന്മാരാവുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നതിന് കാരണം. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും'- എ എ റഹീം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ജൂഡ് ആന്റണി ജോസഫ് പെപ്പെയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഒരു സിനിമയ്ക്കായി പെപ്പെ അഡ്വാന്‍സ് വാങ്ങി അതുപയോഗിച്ച് പെങ്ങളുടെ വിവാഹം നടത്തുകയും പിന്നീട് സിനിമയില്‍നിന്ന് പിന്മാറുകയും ചെയ്തു എന്നായിരുന്നു ജൂഡിന്റെ ആരോപണം. എന്നാല്‍ ജൂഡിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി തെളിവുകള്‍ നിരത്തി പെപ്പെ രംഗത്തെത്തി. ആരോപണം കുടുംബത്തെ വേദനിപ്പിച്ചെന്നും പണം തിരികെ നല്‍കി ഒരു വര്‍ഷത്തിനുശേഷമായിരുന്നു സഹോദരിയുടെ വിവാഹമെന്നും പെപ്പെ പറഞ്ഞു. അതിനുപിന്നാലെ ജൂഡ് വിഷയത്തില്‍ മാപ്പുപറഞ്ഞും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ എ റഹീം എംപിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More