കൊച്ചി: സംവിധായകന് ജൂഡ് ആന്റണി ജോസഫിനെതിരെ പരാതി നല്കി നടന് ആന്റണി പെപ്പെയുടെ മാതാവ് അല്‍ഫോണ്‍സ. മകളുടെ വിവാഹത്തെക്കുറിച്ച് സംവിധായന് ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പെപ്പെയുടെ മാതാവ് പരാതി നല്‍കിയത്. ഇക്കാര്യം നടന് സ്ഥിരീകരിച്ചു.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിര്‍മ്മാതാവില്‍നിന്ന് 18 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി ആ പണം കൊണ്ടാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ പെങ്ങളുടെ വിവാഹം നടത്തിയതെന്നും പിന്നീട് സിനിമയില്‍നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്റണി ജോസഫ് അഭിമുഖത്തില്‍ ആരോപിച്ചത്. ഇതിനെതിരെയാണ് പെപ്പെയുടെ മാതാവ് പരാതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വാങ്ങിയ പണം നിര്‍മ്മാതാവിന് താന്‍ തിരികെ നല്‍കിയതാണെന്നും അത് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് സഹോദരിയുടെ വിവാഹം കഴിഞ്ഞതെന്നും ആന്റണി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ആശയക്കുഴപ്പമുണ്ടായെന്നും അക്കാര്യം ചോദിച്ചതിന് ജൂഡ് അസഭ്യം പറഞ്ഞതോടെയാണ് സിനിമയില്‍നിന്ന് പിന്മാറിയതെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു.