കേരളത്തിന്റെ ഒത്തൊരുമ ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തുകയായിരുന്നു ലക്ഷ്യം; 2018-നെക്കുറിച്ച് ജൂഡ് ആന്റണി

പ്രളയകാലത്തെ കേരളത്തിന്റെ ഒത്തൊരുമ ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തണമെന്ന ബോധ്യമാണ് 2018 എന്ന സിനിമയുടെ പിറവിക്ക് കാരണമായതെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. താന്‍ പ്രളയകാലത്ത് ഒന്നുംചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നെന്നും ഇത്രയും വലിയ ഒരു അതിജീവനം നടന്നിട്ട് അതിന്റെ ഭാഗമാവാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടായിരുന്നെന്നും ജൂഡ് ആന്റണി പറഞ്ഞു. ജാതി, മത, ലിംഗ,രാഷ്ട്രീയ ഭേദമന്യേ മലയാളി ഒത്തൊരുമിച്ച് നടത്തിയ അതിജീവനത്തിന്റെ കഥ അടയാളപ്പെടുത്തിവയ്ക്കണം എന്ന ബോധ്യത്തിലാണ് സിനിമയെടുക്കാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് 2018 റിലീസ് ചെയ്തത്.  ആദ്യദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച അന്നുമുതല്‍ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം വളരെ വലുതായിരുന്നെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ പണ്ടേ ഉപേക്ഷിക്കേണ്ടിവന്നേനെ എന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയുടെ ഭാവി എന്തുതന്നെയായാലും തങ്ങളുടെ നൂറുശതമാനവും സിനിമയില്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പ്രേക്ഷകര്‍ക്ക് നല്ലൊരു തിയറ്റര്‍ അനുഭവമായിരിക്കുമെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണാ ബാലമുരളി, തന്‍വി റാം, സുധീഷ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജിബിന്‍ ഗോപിനാഥ്, ശിവദ, വിനീതാ കോശി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുളളത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More