ലുലു ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; ഷാജന്‍ സ്‌കറിയ്ക്ക് ലക്‌നൗ കോടതിയുടെ സമന്‍സ്

ഡല്‍ഹി: വ്യവസായി എം എ യൂസഫലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ലക്‌നൗ കോടതിയുടെ സമന്‍സ്. ലക്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് സമന്‍സ് അയച്ചത്. മറുനാടന്‍ മലയാളിയുടെ സിഇഒ ആന്‍ മേരി ജോര്‍ജ്ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കും സമന്‍സുണ്ട്. മൂന്നുപേരും ജൂണ്‍ ഒന്നിന് ലക്‌നൗ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ലക്‌നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രഞ്ജിത്ത് ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണ് സമന്‍സ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകളാണ് കേസിനാധാരം. നോട്ട് അസാധുവാക്കിയതിനുശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജിഎന്‍വൈ ഏഷ്യാ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8300 രൂപ കളളപ്പണ ഇടപാടിലൂടെ എത്തിയെന്നും യൂസഫലിയുമായി ബന്ധമുളള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നുമാണ് ഷാജന്‍ സ്‌കറിയ ആരോപിച്ചത്. രണ്ട് വീഡിയോകളിലും യൂസഫലിക്കും വിവേക് ഡോവലിനുമെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ചു എന്നാണ് അപകീര്‍ത്തിക്കേസില്‍ പറയുന്നത്. ഷാജന്‍ സ്‌കറിയയുടെ വ്യാജ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് നേരിട്ടുഹാജരാകാന്‍ കോടതി സമന്‍സ് അയച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 5 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More