വന്ദേഭാരത് എക്‌സ്പ്രസില്‍ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച കേസ്; അഞ്ചുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ചുപേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍, മുഹമ്മദ് റാഷിദ്, പി എം ഹനീഫ, മുഹമ്മദ് സഫല്‍, എം കിഷോര്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. അഞ്ചുപേരില്‍നിന്നും റെയില്‍വേ കോടതി ആയിരം രൂപ വീതം പിഴ ഈടാക്കി. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആര്‍പിഎഫ് പ്രതികളെ കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145 സി(യാത്രക്കാരെ ശല്യപ്പെടുത്തുക), 166 (ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ചത്. മഴപെയ്ത വെളളത്തില്‍ പോസ്റ്റര്‍ പതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോസ്റ്റര്‍ ഒട്ടിച്ചത് തന്റെ അറിവോടെയല്ലെന്നും പ്രവര്‍ത്തകരെ താക്കീത് ചെയ്തിട്ടുണ്ടെന്നും അന്ന് ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കിയിരുന്നു. പോസ്റ്ററിന്റെ പേരില്‍ തനിക്കെതിരെ ബിജെപി സൈബര്‍ ആക്രമണം നടത്തുകയാണെന്നും സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കുമെന്നും എംപി പറഞ്ഞിരുന്നു. ആവേശത്തില്‍ കൈവശമുണ്ടായിരുന്ന പോസ്റ്റര്‍ മഴവെളളത്തില്‍ പതിക്കുകയായിരുന്നെന്നും അപ്പോള്‍തന്നെ ആര്‍പിഎഫുകാര്‍ അത് നീക്കംചെയ്‌തെന്നുമാണ് അറസ്റ്റിലായ സെന്തില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More