മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കില്‍ കാണാന്‍ കൂടുതല്‍ സിനിമാക്കാര്‍ വന്നേനേ- സംവിധായകന്‍ വി എം വിനു

കോഴിക്കോട്: നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍നിന്ന് പ്രമുഖരാരും വരാത്തതില്‍ വിമര്‍ശനവുമായി സംവിധായകന്‍ വി എം വിനു. മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നും പല പ്രമുഖരും വരാതിരുന്നത് അദ്ദേഹത്തോടുളള അനാദരവായെന്നും വി എം വിനു പറഞ്ഞു. മാമുക്കോയ എറണാകുളത്തുപോയി മരിക്കേണ്ടതായിരുന്നെന്നും അപ്പോള്‍ കൂടുതല്‍ സിനിമാക്കാര്‍ കാണാന്‍ വരുമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. 'പല പ്രമുഖരും സംവിധായകരും വന്നില്ല. ഒരു കുട്ടിയും മാമുക്കോയയെ തിരിഞ്ഞുനോക്കിയില്ല. സത്യന്‍ അന്തിക്കാട് ഒഴികെ. മാമുക്കോയയെ ഉപയോഗിച്ച എത്ര സിനിമാക്കാരുണ്ട്. അവരുടെ സിനിമകളുടെ വിജയത്തില്‍ ഇദ്ദേഹത്തിനും പങ്കില്ലേ? ഇത് വളരെ നീചമായ പ്രവര്‍ത്തിയാണ്. ജോജുവിനെപ്പോലുളള ചിലര്‍ വന്നു കണ്ട് പോയി. മലയാള സിനിമയിലെ പ്രമുഖരൊന്നും വരാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും എന്നോട് ചോദിച്ചു. അദ്ദേഹം എറണാകുളത്ത് പോയി മരിക്കേണ്ടതായിരുന്നു. ഒരു ടാക്‌സി വിളിക്കുക. എറണാകുളത്ത് പോവുക അവിടെക്കിടന്ന് മരിക്കുക. എല്ലാവരും വന്നേനെ. അപ്പോള്‍ സിനിമാക്കാര്‍ അദ്ദേഹത്തെ പൊക്കിപ്പറഞ്ഞേനെ'- വി എം ലിജു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാള സിനിമയില്‍നിന്ന് അധികമാരും മാമുക്കോയയെ കാണാന്‍ വരാത്തതില്‍ കോഴിക്കോട്ടുകാര്‍ക്ക് പരിഭവമുണ്ടെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ടി സിദ്ദിഖ് പറഞ്ഞു. ജീവിതം ആ മനുഷ്യന് തമാശയായിരുന്നില്ലെന്നും ഒരു കാപട്യവുമറിയാത്ത തഗ്ഗുകളുടെ തമ്പുരാന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്നും സിദ്ദിഖ്  കൂട്ടിച്ചേര്‍ത്തു. മാമുക്കോയ നല്‍കിയ സ്‌നേഹം തിരിച്ചുനല്‍കാന്‍ മലയാള സിനിമാലോകത്തിനായില്ലെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. അതേസമയം, താരങ്ങള്‍ വരാത്തതില്‍ ഒരു പരാതിയുമില്ലെന്ന് മാമുക്കോയയുടെ മക്കള്‍ പറഞ്ഞു. 'വിദേശത്തുളള മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ച് സാഹചര്യം പറഞ്ഞിരുന്നു. സംസ്ഥാനത്തിന് പുറത്തുളള ചില നടന്മാരും കാര്യങ്ങള്‍ വിളിച്ച് അന്വേഷിച്ചിരുന്നു. സിനിമാ ചിത്രീകരണമൊക്കെ മുടങ്ങിപ്പോകുന്നതിനോട് ഉപ്പയ്ക്കും താല്‍പ്പര്യമില്ല. അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം' എന്നാണ് മക്കള്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More