വന്ദേഭാരത് എക്‌സ്പ്രസിന് എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് വേണം- കെ മുരളീധരന്‍

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിന് എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. രാഷ്ട്രീയം നോക്കിയല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും എല്ലാ ജില്ലകളിലും സ്‌റ്റോപ്പുണ്ടെങ്കില്‍ മാത്രമേ സര്‍വ്വീസുകൊണ്ട് പ്രയോജനമുണ്ടാവുകയുളളുവെന്നും മുരളീധരന്‍ പറഞ്ഞു. തലശേരിയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വയനാട്ടുകാര്‍ക്ക് ഇതുവരെ റെയില്‍വേ ലൈന്‍ ലഭിച്ചിട്ടില്ല. വയനാടിന്റെ അടുത്ത സ്റ്റേഷന്‍ തലശേരിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി വന്ന നഗരമെന്നുമാത്രമല്ല, കൂര്‍ഗിലേക്ക് പോകാന്‍ എളുപ്പം തലശേരിയില്‍നിന്നാണ്. അതിനാല്‍ വയനാടിന്റെ സ്റ്റോപ്പ് എന്ന നിലയ്ക്ക് തലശേരിയില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്റ്റോപ്പെന്നല്ല, ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് വേണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് തലശേരിയില്‍ സ്റ്റോപ്പ് ആവശ്യപ്പെടുന്നത്'- കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്ററൊട്ടിച്ചത് ശരിയായില്ലെന്നും ട്രെയിന്‍ പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. 'പോസ്റ്റര്‍ പതിച്ചതില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് ഉത്തരവാദിത്തമില്ല. അദ്ദേഹംകൂടി മുന്‍കൈ എടുത്തിട്ടാണ് ഷൊര്‍ണൂര്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. ട്രെയിന്‍ വരുമ്പോള്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചാല്‍ എന്താണ് പ്രശ്‌നം. പ്രകടനം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. പോസ്റ്റര്‍ ഒട്ടിക്കേണ്ടിയിരുന്നില്ല'- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More