'പുല്‍വാമ ആക്രമണം നടന്ന ദിവസം തന്നെ അതേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു'- അമിത് ഷായെ തളളി സത്യപാല്‍ മാലിക്

പുല്‍വാമ ആക്രമണത്തെക്കുറിച്ചുളള വിവരങ്ങള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ലാ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യത്തിന് മറുപടിയുമായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ആക്രമണം നടന്ന ദിവസം തന്നെ താന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. 'പുല്‍വാമ വിഷയത്തില്‍ എന്നോട് നിശബ്ദത പാലിക്കാനാണ് അവര്‍ പറഞ്ഞത്. അധികാരത്തില്‍നിന്ന് ഒഴിഞ്ഞതിനുശേഷമല്ല, അധികാരത്തിലിരിക്കുമ്പോള്‍തന്നെയാണ് ഞാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. മേഘാലയ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ കര്‍ഷകരുടെ വിഷയത്തിലും പ്രതികരിച്ചിട്ടുണ്ട്. അന്ന് കര്‍ഷകര്‍ മരണപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് സര്‍ക്കാര്‍ തന്നെ മാപ്പുപറഞ്ഞ് നിയമങ്ങള്‍ പിന്‍വലിക്കുന്നത് നാം കണ്ടതാണ്'- സത്യപാല്‍ മാലിക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം അഭിപ്രായപ്രകടനങ്ങളുടെ സത്യാവസ്ഥ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും പരിശോധിക്കണം. ഇതൊക്കെ സത്യമാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് സത്യപാല്‍ മാലിക് ഇത് പറയാതിരുന്നത് എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച്ച സംഭവിച്ചു എന്നാണ് സത്യപാല്‍ മാലിക്കിന്റെ ആരോപണം. ആ കാര്യം പുറത്തുപറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായും അദ്ദേഹം ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. അന്ന് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More