'അത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുന്നതാണ്'; തന്റെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ നിര്‍മ്മാതാവിനെ പരിഹസിച്ച് സാമന്ത

തന്റെ കരിയര്‍ അവസാനിച്ചെന്നും സഹതാപം പിടിച്ചുപറ്റാനാണ് പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ കരയുന്നതെന്നും പറഞ്ഞ നിര്‍മ്മാതാവ് ചിട്ടി ബാബുവിനെ പരിഹസിച്ച് നടി സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് നടിയുടെ പരിഹാസം. 'എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ മുടി വളരുന്നത്' എന്ന് സെര്‍ച്ച് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് നടി പങ്കുവെച്ചത്. ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുന്നതാണ് ചെവിയില്‍ മുടി വളരാന്‍ കാരണമെന്നാണ് ഗൂഗിള്‍ നല്‍കിയ മറുപടി. ഈ സ്‌ക്രീന്‍ഷോട്ടിനൊപ്പം #IYKYK (if you know you know) എന്ന ഹാഷ്ടാഗും സാമന്ത പങ്കുവെച്ചിട്ടുണ്ട്. സാമന്തയുടെ ഏറ്റവും പുതിയ ചിത്രം ശാകുന്തളം പരാജയപ്പെട്ടതിനുപിന്നാലെയാണ് നടിക്കെതിരെ വിമര്‍ശനവുമായി ചിട്ടി ബാബു രംഗത്തെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമന്ത സഹതാപം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്നും സൂപ്പര്‍ താരം എന്ന നിലയിലുളള നടിയുടെ കരിയര്‍ അവസാനിച്ചു എന്നുമാണ് ചിട്ടി ബാബു പറഞ്ഞത്. 'വിവാഹമോചനത്തിനുശേഷം സാമന്ത 'ഓ അണ്ടാവാ' എന്ന ഐറ്റം സോങ്ങില്‍ അഭിനയിച്ചത് ജീവിക്കാനുളള മാര്‍ഗത്തിനുവേണ്ടിയാണ്. താരപദവി നഷ്ടമായതോടെ മുന്നില്‍വരുന്ന അവസരങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയാണ്. സൂപ്പര്‍ താരം എന്ന നിലയിലുളള സാമന്തയുടെ കരിയര്‍ അവസാനിച്ചു. ഇനിയത് തിരിച്ചുവരില്ല. ലഭിക്കുന്ന അവസരം സ്വീകരിച്ചു മുന്നോട്ടുപോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. അവര്‍ യശോദ എന്ന സിനിമയുടെ പ്രമോഷനിടെ കരഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനിലും അതുതന്നെയാണ് ചെയ്തത്. സിനിമ നല്ലതാണെങ്കില്‍ ജനം കാണും. കഠിനാധ്വാനം ചെയ്യുക എന്നത് ജോലിയുടെ ഭാഗമാണ്. അങ്ങനെയുളള നിരവധി പേരെ നാം കണ്ടിട്ടുണ്ട്. അതൊന്നും ത്യാഗമല്ല. വലുതാക്കി പറയേണ്ട കാര്യവുമില്ല'- എന്നും ചിട്ടി ബാബു പറഞ്ഞിരുന്നു. ഇതിനാണ് നടിയുടെ മറുപടി.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More