ചെന്നൈ: ചിമ്പു നായകനായെത്തിയ ചിത്രം 'പത്തു തല' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 27-ന് ആമസോണ്‍ പ്രൈമിലൂടെയാണ് പത്തുതല ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക. മാര്‍ച്ച് മുപ്പതിന് റിലീസായ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം തന്നെ ഭേദപ്പെട്ട കളക്ഷന്‍ നേടാനായി. തമിഴ്നാട്ടില്‍നിന്ന് 35 കോടിയോളം ലഭിച്ച ചിത്രത്തിന് ആഗോളതലത്തില്‍ അമ്പത് കോടിയോളം നേടാനായി. കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്തുതല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിമ്പുവിനൊപ്പം ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുണ്ട്. എ ആര് റഹ്മാനാണ് പത്തുതലയ്ക്കുവേണ്ടി സ്കോര്‍ ഒരുക്കിയിരിക്കുന്നത്. പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്, ടി ജെ അരുണാസലം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫറൂഖ് ജെ ബാഷയാണ് ഛായാഗ്രഹണം. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്.