കൊച്ചി: മലയാളത്തിന്റെ പ്രിയ താരങ്ങളായ മഞ്ജു വാരിയരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വെള്ളരി പട്ടണം ഒ ടി ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് വെള്ളരി പട്ടണം സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം ഒടിടിയിലെത്തിയത്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിർമിച്ചത്. മാർച്ച് 24ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ ആണ് വെള്ളരി പട്ടണം. മഞ്ജുവാര്യര്‍ കെ.പി. സുനന്ദയായാണ് ചിത്രത്തിൽ എത്തിയത്. സഹോദരനായ കെ.പി. സുരേഷ് ആയിട്ടാണ് സൗബിന് ഷാഹിര്‍ ചിത്രത്തിൽ അഭിനയിച്ചത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍.