ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്ത; കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യ ബച്ചനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ കോടതിയെ സമീപിച്ച് കുടുംബം. ആരാധ്യയുടെ ആരോഗ്യനിലയേയും ജീവിതത്തെയും സംബന്ധിച്ച് പുറത്തുവന്ന വ്യാജവാര്‍ത്തക്കെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നുവെന്ന് കാണിച്ച് ആരാധ്യയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 

അതേസമയം, ഇത് ആദ്യമായിട്ടല്ല ആരാധ്യ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍ക്കും 11 വയസുകാരിയായ ആരാധ്യ ഇരയാക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരുന്നു. മകളെ ട്രോളുകള്‍ക്ക് വിധേയമാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത് തനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സെലിബ്രിറ്റിയായതിനാൽ തന്നെ ലക്ഷ്യമിടുന്നതിനെ മനസിലാക്കാന്‍ സാധിക്കും. പക്ഷെ മകളെ വലിച്ചിഴക്കുന്നത് അനാവശ്യമാണെന്നും ആരാധ്യയ്ക്ക് പ്രൈവസി ആവശ്യമാണെന്നും അഭിഷേക് ബച്ചന്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 11 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More