നീലവെളിച്ചം ഭ്രമിപ്പിക്കുന്ന ഹൊററാണ്- ടൊവിനോ തോമസ്

കൊച്ചി: നീലവെളിച്ചം പേടിപ്പിക്കുന്ന ഹൊററല്ല, ഭ്രമിപ്പിക്കുന്ന ഹൊററാണെന്ന് നടന്‍ ടൊവിനോ തോമസ്. എഫ് ടി ക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ നീലവെളിച്ചം സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ചത്. 'ഇത്രയും സമയംവരെ ഒരു വീട്, അതും അന്നത്തെ ലൈറ്റ് സോഴ്‌സായ വിളക്കുവെച്ച്. അത് വലിയ ബുദ്ധിമുട്ടുളള കാര്യമായിരുന്നു. അത്രയും വലിയ പറമ്പില്‍ വലിയ വീട്ടില്‍വെച്ചായിരുന്നു ചിത്രീകരണം. അവിടെ എന്റെ ബെഡ്‌റൂമിനു നേരേ ഒരു മാവുണ്ട്. അവിടെ ഫാനിന്റെ ആവശ്യമേയില്ല. നമ്മളെ പേടിപ്പിക്കുന് ഹൊറര്‍ ചിത്രം എന്നതിനപ്പുറം നമ്മളെ ഭ്രമിപ്പിക്കുന്നതാണ് നീലവെളിച്ചം. സിനിമയില്‍ ബഷീര്‍ എന്ന് എവിടെയും പറയുന്നില്ല. സാഹിത്യകാരന്‍ എന്നാണ് പറയുന്നത്. ആ വീട്ടില്‍ ബഷീറും ഭാര്‍ഗവിക്കുട്ടിയും മാത്രമാണുളളത്'- ടൊവിനോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ഏപ്രില്‍ ഇരുപതിനാണ് തിയറ്ററുകളിലെത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കാനെത്തുന്ന യുവകഥാകൃത്തും ആ വീട്ടിലുണ്ടെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവും തമ്മിലുണ്ടാകുന്ന ബന്ധമാണ് കഥയുടെ പ്രമേയം.  നീലവെളിച്ചത്തില്‍ റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറലില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിഷികേശ് ബാസ്‌കരനാണ് നീലവെളിച്ചത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More